എന്തിനു നീ എൻ ജീവിതത്തിൽ വന്നു....
ഞാൻ വീണ്ടും എഴുതുകയാണ്. എന്താണ് എഴുതേണ്ടുന്നത് എന്ന് അറിയില്ല. മനസ്സിന് വല്ലാത്ത ഭാരം. അതിപ്പോ എപ്പോഴാ നിനക്ക് ഭാരം ഇല്ലാത്ത എന്ന് ചോദിച്ചാൽ, ഇപ്പോഴും ഉണ്ട്. മനുഷ്യൻ ആയി പോയില്ലേ.. ഒരു മനുഷ്യൻ എപ്പോൾ ആണ് കൂടുതൽ വേദന അനുഭവിക്കുന്നത് എന്ന് വെച്ചാൽ, അവൻ അല്ലേൽ അവൾ സ്നേഹിക്കുന്ന ആൾ പോകുമ്പോൾ ആണ്, അത് ചിലപ്പം ദേഹ വിയോഗം ആകാം, ചിലപ്പോൾ മനസ്സിൽ നിന്ന് പോകുമ്പോൾ ആകാം അങ്ങനെ പലതും ആകാം. കഴിഞ്ഞ എന്റെ ബ്ലോഗ്ഗിൽ ഞാൻ പറഞ്ഞിരുന്നു ഞാൻ ഒരാളെ പ്രണയിക്കുന്നു എന്ന്. അവൾക്കും അത് നന്നായി അറിയാം കാരണം ഞാൻ അത് അവളോട് നേരിട്ട് പറഞ്ഞത് ആണ്. ചില സമയങ്ങളിൽ അവൾ എന്നോട് കൂടുതൽ അടുക്കും, എന്നാൽ ചില സമയങ്ങളിൽ അവൾ അകലുന്നത് ആയി തോന്നും. ഒരു മനുഷ്യന് വേറൊരു മനുഷ്യന്റെ മനസ്സ് വായിക്കാൻ പറ്റാത്തത് എന്ത് കഷ്ടം ആണെന് ഞാൻ ഈ അവസരത്തിൽ എന്നോട് തന്നെ ചോദിച്ചു പോകുകയാണ്.എങ്ങനെ ഒരാളുടെ മനസ്സ് വായിക്കാൻ പറ്റും. അതാണ് എന്റെ ഇപ്പോഴത്തെ ചിന്ത. ഞാൻ അകലാൻ ശ്രേമിക്കുകയാണ് അവളിൽ നിന്നും , വേറൊന്നും കൊണ്ടല്ല , ഞാൻ പലപ്പോഴും അടുക്കാൻ ശ്രേമിച്ചവർ എന്നിൽ നിന്ന് അകന്നിട്ടെ ഉള്ളു. അത് എന്നെ വളരെ അതികം തളർത്തും, മാനസികമായി. കാരണം എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ