HONDA H'ness CB350- Review ( malayalam)

അങ്ങനെ ഞാൻ എന്റെ രണ്ടാമത്തെ വാഹന നിരൂപണം ആണ് ഇടാൻ പോകുന്നത്. ആദ്യത്തേത് വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും എന്റെ നന്ദിയെ ആദ്യം തന്നെ അറിയിച്ചു കൊള്ളുന്നു. ഇതും പതിവ് പോലെ നല്ല നീണ്ട ഒരു ത്രെഡ് ആയിരിക്കും എന്നാലും നിങ്ങൾ വായിക്കും എന്ന് കരുതി ഞാൻ തുടങ്ങട്ടെ, വളരെ അവിചാരിതമായി ആണ് ഇന്നലെ ഹോണ്ടയുടെ പുതിയ പ്രീമിയം സെഗ്മെന്റ് ബൈക്കുകളിൽ ഒന്നായ ഹൈനെസ്സ് എന്ന വാഹനം ഓടിക്കാൻ കിട്ടിയത്. കൂട്ടുകാരന് അത്യാവശ്യം ആയി ഒരിടം വരെ പോകണമായിരുന്നത് കൊണ്ട് അവൻ എന്നോട് പറഞ്ഞു അവന്റെ വണ്ടി ഒന്ന് സർവീസ് സെന്ററിൽ ഒന്ന് കൊടുക്കുമോ എന്ന്, (അപ്പൊ എന്റെ മനസ്സിൽ വന്നത് മോനെ മനസ്സിൽ ലഡ്ഡു പൊട്ടി എന്ന പരസ്യം ആണ്). സർവീസ് സെന്റർ കൊല്ലത്തു ആണെന്ന് കേട്ടപ്പോൾ മനസ്സിൽ സന്തോഷത്തിന്റെ  അടുത്ത ലഡ്ഡുവും പൊട്ടി. എന്ത് ചെയ്യാം വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും നെയ്‌ച്ചോർ എന്ന് വെച്ചാൽ. ഉള്ളത് പറയാമെ അന്നത്തെ എന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ചു ഇപ്പം വരം എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.  വണ്ടി അവന്റെ അളിയന്റെ കയ്യിൽ ആരുന്നു പുള്ളി അതും കൊണ്ട് പുനലൂർ ടൗണിൽ വന്നു, ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ആയ meteor 350. ആണ് തോന്നിയത്. ഹെൽമെറ്റ് തലയിൽ  വെച്ചപ്പോൾ അവരുടെ വക ഒരു ചെറിയ ക്ലാസ്. ( ഞാൻ ആണേൽ കിലുക്കത്തിലെ കിട്ടുണ്ണിയുടെ കൂട്ട് ഇതൊക്കെ ഞാൻ കുറെ കേട്ടിട്ടുണ്ട് എന്ന ഭാവത്തിൽ കേട്ടിരുന്നു).

കയറി ഇരുന്നു സ്റ്റാർട്ട് ചെയ്തു ഫസ്റ്റ് ഇട്ടു മുന്നോട്ടു എടുത്തപ്പോൾ എന്റെ പൊന്നു അണ്ണോ, അമിട്ട് പൊട്ടി മനസ്സിൽ, അന്യായ സാധനം. 350. cc. ഉള്ളു എങ്കിലും ഒടുക്കത്തെ കണ്ട്രോളും, പവറും, ഒരു സൂപ്പർ ബൈക് ഓടിക്കുന്ന അനുഭവം. (അല്ല ഇതിനു മുൻപ് ഞാൻ സൂപ്പർ ബൈക് ഓടിച്ചിട്ടുണ്ടോ അതിനു, അയ്യോ ഇല്ല) . 

ഇനിയാണ് ശെരിക്കും റിവ്യൂ തുടങ്ങാൻ പോകുന്നത്. 

Design. 

 തുടക്കത്തിൽ പറഞ്ഞത് പോലെ തന്നെ എനിക്ക് ആദ്യ കാഴ്ച്ചയിൽ ബുള്ളറ്റിന്റെ meteor. 350. ആണ് ആദ്യം ഓര്മ വന്നത് എന്ന് വീണ്ടും പറഞ്ഞു കൊള്ളട്ടെ. മൊത്തത്തിൽ വാഹനത്തിനു ഒരു ക്ലാസിക് ലുക്ക് ആണ്.  CB350. എന്ന വാഹനത്തിനു അവർ മഡ് ഗാർഡിനു അവർ മെറ്റൽ ഫിനിഷ് ആണ് കൊടുത്തത് അതും ക്രോമിയം ഫിനിഷ് ഉള്ളത് തന്നെ. അത് കാരണം വണ്ടിയുടെ ലുക്ക് തന്നെ കൂടുതൽ ക്ലാസിക് ആയി എന്ന് പ്രേത്യേകം പറയണ്ടല്ലോ. എനിക്ക് കിട്ടിയത് ഡ്യൂവൽ ടോൺ ഫ്യൂൽ ടാങ്ക് ഉള്ള മോഡൽ ആണ്, (സിംഗിൾ ടോൺ ആണേലും വലയ പ്രെശ്നം ഒന്നും അല്ല പ്രേത്യേകിച്ചു മാറ്റ് ഫിനിഷ് ആണേൽ , ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ) ഫ്യൂൽ ടാങ്കിൽ ആണേൽ ഹോണ്ടയുടെ വലിയ എംബ്ലം ഉണ്ട്. (അതിപ്പം വലിയതായാലും ചെറിയതായാലും ഒന്നും ഇല്ലല്ലോ.) വണ്ടിയുടെ ഫ്രണ്ടിൽ  ആണേൽ നല്ല വലുപ്പം ഉള്ള ഒരു ഹെഡ്‍ലൈറ് ആണ് കമ്പനി നൽകിയിരിക്കുന്നത്. അതും പതിവ് ഹാലജൻ ബൾബിനു പകരം ഫുൾ ടൈം റണ്ണിങ് LED. ലൈറ്റ് തന്നെ. ( ഉള്ളത് പറയാമെ നല്ല വെട്ടം ആണ് രാത്രിയിൽ ഓടിച്ചപ്പോൾ റോഡ് കമ്പ്ലീറ്റ് കവർ ചെയ്തു, കുണ്ടും കുഴിയും ഓക്കേ കൃത്യമായി കണ്ടു ആ വെളിച്ചത്തിൽ). കൂടാതെ ഇരുവശത്തും എപ്പോഴും ഓറഞ്ച് നിറത്തിൽ കത്തി കിടക്കുന്ന ഇൻഡിക്കേറ്ററം ഉണ്ട്, (പുറകിലും അത് പോലെ കത്തി കിടന്നിരുന്നേൽ കൂടുതൽ അഴകാര്ന്നു, ഒരു ഹാർലി ഡേവിഡ്സൺ ലുക്ക് കിട്ടിയേനെ, പുറകാലെ വരുന്ന വാഹനത്തിനു അത് പ്രതീക്ഷിക്കാം എന്ന് കരുതുന്നു).പുറകിലും അവർ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല സാധാരണ വണ്ടികളിൽ നിന്നും, LED. tail ലൈറ്റിന് പകരം ക്ലാസിക് ലൈറ്റ് ആണ് കൊടുത്തത്.  

ENGINE :
ഈ വാഹനം വരുന്നത് 350. cc. എയർ കൂൾഡ്, 4.സ്ട്രോക്ക് സിംഗിൾ സിലിണ്ടര് എൻജിനിൽ ആണ്, മാക്സിമം ഔട്ട്പുട്ട് 21.bhp, യും ആണ്. ത്രോട്ടിൽ കൊടുക്കുമ്പോൾ ബൈജു ചേട്ടൻ പറയുംപോലെ vroom  എന്നും പാഞ്ഞു പോകും. വണ്ടി വേഗത്തിൽ പാഞ്ഞു പോകുമ്പോൾ ബുള്ളറ്റിൽ ഉള്ളത് പോലെ ഉള്ള വിറയൽ തീരെ ഇല്ല എന്നത് ഒരു വലിയ കാര്യം ആണ്. കൂടാതെ ക്ലച്ച്നു ആണേൽ ഒടുക്കത്തെ സ്മൂത്ത് ആണ്, അവരുടെ പുതിയ ടെക്നോളജി ആയ Assist. and. സ്ലിപ്പർ ക്ലച്ച് ആണ് ഉപയോഗിച്ചിരിക്കുന്നത്. ആയതിനാൽ കുറെ ഓടുമ്പോൾ ക്ലച്ചിന്റെ ഉപയോഗക്കൂടുതൽ കൊണ്ട് കൈ വേദനിക്കും എന്ന വിഷമം വേണ്ട. 

Instrument Panels and controls 

 ഉള്ളത് പറയാം , ആദ്യം കയറി ഇരുന്നു അത് കണ്ടപ്പോൾ ഒന്ന് പകച്ചു, വലത്തേ സൈഡിൽ എൻജിൻ കില്ലർ സ്വിച്ചിൽ തന്നെ ആണ് എൻജിൻ ഓൺ ചെയ്യുന്നതും. അതിന്റെ തൊട്ടു താഴെ ആയി ഹസാർഡ് ലൈറ്റ് സ്വിച്ച് ഉള്ളത്. (സർവീസ് സെന്റർ ലെ എഞ്ചിനീയർ പറഞ്ഞു പലർക്കും അത് തെറ്റാറുണ്ട് എന്ന്). ഇടത്തെ ഭാഗത്തു ആണേൽ ഹോൺ സ്വിച്ച് വലുതായി കൊടുത്തിരിക്കുന്നു അതിന്റെ താഴെ ആയിട്ടാണ് ഇൻഡിക്കേറ്റർ സ്വിച്ച് ഉള്ളത്. (തുടക്കക്കാർക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രൂപകല്പന ആയി പോയി ഇത് എനിക്ക് തോന്നി). പാസ് സ്വിച് ആണ് ഏറ്റവും മുകളിൽ ഉള്ളത്. അതിൽ തന്നെ ആണ് ഡിം ആൻഡ് ബറൈറ് സ്വിച്ച് ഉള്ളത് , കാറുകൾക്കു ഉള്ളത് പോലെ മുന്പോട്ടും പിറകോട്ടും ഇടുക എന്നത് ഞാൻ വളരെ കഴിഞ്ഞാണ് മനസിലാക്കിയത്. ഇനി ഇടത്തെ conrtrols ൽ നടുക്കായി വലത്തോട്ടും ഇടത്തോട്ടും , ഓക്കേ ആയി കുറെ സ്വിച്ചുകൾ ഉണ്ട്, അതിൽ ആണ് വണ്ടിയുടെ ട്രിപ്പ് മീറ്റർ പോലെ ഉള്ളത് അഡ്ജസ്റ്റ് ചെയ്യുന്നത്. ഇനി ഇൻസ്ട്രുമെന്റ് പാനൽ നോക്കുവാണേൽ സാമാന്യം വലിപ്പം ഉള്ള ഒരു പാനൽ ആണ് അതിൽ ഉള്ളത്. സ്പീഡ് അനലോഗിലും, ഡിജിറ്റൽ ഭാഗത്തു ഗിയര് പൊസിഷൻ , ട്രിപ്പ് മീറ്റർ , ബാറ്ററിയുടെ വോൾടേജ്, കൂടാതെ റിയൽ ടൈം മൈലേജ് എന്നിവ അറിയാൻ സാധിക്കുന്നതാണ്. ഇത് കൂടാതെ നിങ്ങളുടെ ഫോൺ  ബ്ലൂടൂത്ത് വാഹനവും ആയി കണക്ട് ചെയ്യാൻ പറ്റും ഹോണ്ട റോഡ് സിങ്ക് (sync.) എന്ന ആപ്പുമായി. വണ്ടിയുടെ പിൻ ടയർ burnout  ചെയ്യിമ്പോലെ കറങ്ങാനത്തെ ഇരിക്കാൻ (HSTC ) ഹോണ്ട selectable torq കണ്ട്രോൾ എന്ന ടെക്നോളജി കൂടി ഉപയോഗിച്ചിട്ടുണ്ട്. 

Safety &Suspension :

ഈ വാഹനത്തിനു 310mm. ഡിസ്ക് ബ്രേക്ക് ആണ് ഫ്രണ്ടിൽ കൊടുത്തിരിക്കുന്നത് പുറകിൽ ആണേൽ 240mm. ഡിസ്ക് ബ്രേക്കും കൂടാതെ ഡ്യൂവൽ ചാനൽ എബിഎസ് ഉള്ളതിനാൽ വാഹനത്തിനു കൂടുതൽ സുരക്ഷാ നൽകുന്നു. ഇനി വീൽ നോക്കുവാണേൽ ബ്ലാക്ക് അല്ലോയ്‌സ് ആണ് കമ്പനി നൽകിയിരിക്കുന്നത് മുൻ ടയറുകൾ 100 /90-19. ഉം പിൻ ടയറുകൾ ആണേൽ വീതികൂടിയ 130 /80-18. ട്യൂബ് ലെസ്സ്  ടയറുകളും ആണ് ഉള്ളത്. ആയതിനാൽ റോഡിൽ നല്ല ഗ്രിപ് അനുഭവപെട്ടു. മുൻ സസ്പെന്ഷന് ടെലിസ്കോപിക് ആണ് പിൻ ഭാഗത്തു ഉള്ളത് ട്വിൻ-ഹൈഡ്രോളിക് സസ്പെന്ഷനും. (100. കിലോമീറ്റര് ഓടിച്ചൊട്ടു വലിയ ക്ഷീണം അനുഭവപ്പെട്ടില്ല എന്ന് തന്നെ പറയാം.).. 

ഇതിൽ രണ്ടു വകഭേദങ്ങൾ ഉണ്ടെങ്കിലും കളർ നു ഉള്ള വ്യത്യാസം അല്ലാതെ വേറെ വലിയ മാറ്റങ്ങൾ ഒന്ന്നും കമ്പനി വരുത്തിയിട്ടില്ല. 

ഇനിയും കുറെ വിവരിക്കാൻ ഉണ്ട് , എന്നാൽ ടൈപ്പ് ചെയ്യാൻ  ഉള്ള മടി കാരണം ഞാൻ ഇവിടെ നിർത്തട്ടെ, ഈ ത്രെഡ് ഒരുമിച്ചു വായിക്കുന്നതിനു നിങ്ങൾക്കു എന്റെ ബ്ലോഗ്സ്പോട്ട് സന്ദർശിക്കാവുന്നത് ആണ്. ലിങ്ക് എന്റെ ബിയോയിൽ ഉണ്ട്. 


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌