Honda Activa 125 DLX, a short review

hello guys, 

കുറച്ചു നാളായി ഞാൻ വാഹനങ്ങളെ പറ്റി ഒരു നീണ്ട ട്വീറ്റ് ഇട്ടിട്ടു. ഇന്ന് യാഥാര്ശ്ചികമായി ഒരു കോൺവോയിൽ പങ്കെടുത്തപ്പോൾ തോന്നിയ ആശയമാണ് ഒരു വാഹനത്തിനെ പറ്റി ട്വീറ്റ് ഇടാം എന്നുള്ളത്. മാത്രമല്ല ഈ വാഹനം ആണ് ഞാൻ തുടങ്ങാൻ പോകുന്ന ചാനലിന്റെ ആദ്യ ഇരയും. 

(ചാനലിന്റെ കാര്യം ഗണപതി കല്യാണം എന്ന് പറയുന്ന പോലെ പോകുന്നത് കൊണ്ട് ഇവിടെ എഴുതി ഇടാം എന്ന് കരുതുന്നു).ത്രെഡ് അല്പം വലുതാണ് എന്നാലും നിങ്ങൾ വായിക്കും എന്നുള്ള പ്രതീക്ഷയിൽ ഞാൻ തുടങ്ങട്ടെ.ഇന്ന് ഞാൻ നിങ്ങളെ പരിചയപെടുത്താൻ പോകുന്നത് ഹോണ്ടയുടെ ഭാരത് 6 എൻജിനിൽ ഇറങ്ങിയ ആക്ടിവ 125 ആണ്.ആക്ടിവ നമുക്ക് എല്ലാവര്ക്കും വളരെ സുപരിചിതമായ ഒരു ഇരു ചക്രവാഹനമാണ്. kinetic honda. എന്ന ഒരു നോൺ ഗിയർ സ്കൂട്ടറിന് ശേഷം എല്ലാവരുടെയും മനസ്സിൽ കയറിക്കൂടിയ ഒരു സ്കൂട്ടർ. ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരു പോലെ ഇഷ്ടപെടുന്ന ഒരു വാഹനം.ഹോണ്ട പല നോൺ ഗിയർ സ്കൂട്ടറുകൾ നിരത്തിൽ ഇറക്കി ഇരുന്നെങ്കിലും കൂടുതൽ ജനശ്രദ്ധ കിട്ടിയത് ആക്ടിവക്കു ആരുന്നു എന്ന് നിസംശയം പറയാം. 1999ൽ പ്രൊഡക്ഷൻ ആരംഭിച്ച ഈ വാഹനം ഇന്ന് നിരവധി പരിഷ്കാരങ്ങളിൽ കൂടി കടന്നു 6G എന്ന മോഡലിൽ വരെ എത്തി നില്കുന്നു.  
2014ൽ ആണ് ഹോണ്ട അവരുടെ 125cc. ആക്ടിവ ഇന്ത്യൻ നിരത്തുകളിൽ ഇറക്കുന്നത്. പോട്ടെ ഞാൻ ഇവിടെ ചരിത്രം പറഞ്ഞു ബോറടിപ്പിക്കുന്നില്ല. നമുക്ക് ആദ്യം ഇതിന്റെ ടെക്നിക്കൽ സ്പെസിഫിക്കേഷൻ നോക്കാം. ഞാൻ മുൻപേ ഓർമിപ്പിച്ചത് പോലെ തന്നെ 125cc category with 4 സ്ട്രോക്ക് ഫാൻ കൂൾഡ് എൻജിൻ. ഇതിന്റെ മാക്സിമം പവർ 8.18bhp@ 6500rpm. ആണ്. ടോർക്ക് 10.3 Nm@5000 rpm. ഇതിൽ esp(ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) എന്ന ടെക്നോളജി ആണ് ഉപയോഗിച്ചിരിക്കുന്നത് ആയതിനാൽ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ വളരെ സൈലന്റ് ആയിരിക്കും. ( അത് വളരെ ഒരു നല്ല ടെക്നോളജി ആയാണ് എനിക്ക് തോന്നിയത്,വണ്ടി എടുക്കുന്നത് ആരും അറിയില്ല). മാത്രമല്ല, എൻജിന് മെയ്ന്റനൻസ് കുറവാണു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, PGM-Fi. (പ്രോഗ്രാമെഡ് ഫ്യൂൽ ഇൻജെക്ഷൻ) ഉള്ളത് കൊണ്ട് കംബഷൻ ശെരിയായി രീതിയൽ നടക്കുകയും നല്ല പവർ ഔട്ട്പുട്ട് ലഭിക്കുകയും ചെയ്യും. ( ഉള്ളത് പറയാമെ 2. മാസത്തെ ഉപയോഗം കൊണ്ട് മനസിലായി, ഒടുക്കത്തെ പവർ ആണെന്ന്).പുതിയ ഈ ടെക്നോളജി കാരണം 13% കൂടുതൽ മൈലേജ് കിട്ടും എന്നാണ് കമ്പനി പറയുന്നേ ( കണ്ടറിയണം). ഇത്രയും ആണ് എഞ്ചിനെ പറ്റി പറയുവാണേൽ. പിന്നെ വയ്യ ഒരു കാര്യം എന്ന് പറയുന്നത് idle സ്വിച്ച് ആണ്.അതായത്,വണ്ടി ട്രാഫിക്കിൽ നില്കുമ്പോഴോ അല്ലേൽ കൊടുത്താൽ നേരവും ആക്സിലേറ്റർ കൊടുക്കാതെ ഇരിക്കുമ്പോൾ വണ്ടിയുടെ എൻജിൻ നില്കും,തിരികെ ത്രോട്ടിൽ തിരിക്കുമ്പോൾ ആണ് വാഹനം സ്റ്റാർട്ട് ആകുന്നത്. (സത്യം പറയാമെ ഇത് വളരെ ഒരു നല്ല കണ്ടുപിടിത്തം ആണ്,വർദ്ധിച്ചു വരുന്ന ഈ ഇന്ധന വില ഉള്ള സമയത്).ഇനി ഇൻസ്ട്രുമെന്റ് പാനൽ നോക്കാം. അതിൽ വലിയ മാറ്റം ഒന്നും കമ്പനി വരുത്തിയിട്ടില്ല, അനലോഗ് ആൻഡ് ഡിജിറ്റൽ ആണ് ഇതിലേം ഇൻസ്ട്രുമെന്റ് പാനൽ, ഡിജിറ്റൽ പാനലിൽ മൈലേജ്, സമയം, ഫ്യൂൽ എല്ലാം കാണിക്കും. (കംപ്ലീറ്റ് ഡിജിറ്റൽ ആയ ഒരു ലോകത് എല്ലാം കൂടി ആക്കാമായിരുന്നു).പാസ് സ്വിച്ച് ഡിം ബറൈറ് സ്വിച്ചിൽ വന്നത് ഒഴിച്ചാൽ പ്രേത്യേകിച്ചു മാറ്റം ഒന്നും സ്വിച്ചിൽ വന്നിട്ടില്ല. അലോയ്, std. വേരിയന്റിൽ esp. സ്വിച്ചിനു പകരം എൻജിൻ കട്ട് ഓഫ് സ്വിച്ച് ആണ് നല്കിയിരിക്കുന്നത്. esp. സ്വിച്ച് എപ്പോൾ വേണമെങ്കിലും ഓൺ ഓഫ് ചെയ്യാം എന്നുള്ളത് ഒരു വലിയ സൗകര്യം ആണ്.ഇനി വാഹനത്തിന്റെ സ്റ്റൈൽ ആൻഡ് ബോഡി നോക്കാം. കാര്യമായ മോഡൽ ചേഞ്ച് ഒന്നും ഈ വാഹനത്തിൽ വരുത്തിയിട്ടില്ല. വണ്ടിയുടെ ഭംഗി കൂറ്റൻ വേണ്ടി chrom plated എംബ്ലം കയറ്റിയിട്ടുണ്ട്. ലാംബ് std. നു ഒഴികെ ബാക്കി രണ്ടു വേരിയന്റിന് LED. ലൈറ്റ് ആണ് ഉള്ളത്.കൂടാതെ ഒരു രണ്ടു ഡേ ടൈം റണ്ണിങ് ലാംബ് കൂടി ഉൾപ്പെടുത്തി ഭംഗി കൂട്ടിയിട്ടുണ്ട് ഹോണ്ട. ബ്രേക്ക് ലൈറ്റ് LED. ആകാമാരുന്നു. കൂടാതെ ഫുൾ മെറ്റൽ ബോഡി ആണ് വാഹനം. ഇനി കംഫോർട്ടു നോക്കുകയാണേൽ ടെലിസ്കോപിക് സസ്പെന്ഷന് ആണ് ഫ്രണ്ടിൽ കൊടുത്തിരിക്കുന്നത്,പിന്നിൽ ആണേൽ 3.way അഡ്ജസ്റ്റബിൾ സസ്പെന്ഷന് ആണ് കൊടുത്തിരിക്കുന്നത്. ആയതിനാൽ കുലുക്കം ഒന്നും ഇല്ലാതെ സുഖമായി യാത്ര ചെയ്യാൻ സാധിക്കുന്നു. ഇതിൽ std. ഒഴികെ ബാക്കി രണ്ടു വേരിയന്റിൽ അലോയ് വീൽ ആണ് ലഭിക്കുന്നെ. dlx. വേരിയന്റിൽ മാത്രമേ ഡിസ്ക് ബ്രേക്ക് എന്ന ഓപ്ഷൻ ഉള്ളു, (അതൊരു പോരായ്മ ആയി എനിക്ക് തോന്നുന്നു, കാരണം സുരക്ഷയിൽ ഞാൻ യാതൊരു വിധ കോംപ്രമൈസ് ആഗ്രഹിക്കുന്നില്ല). 130mm. ഡ്രം ബ്രേക്ക് ആണ് , ഡിസ്ക് ആണേൽ 190mm. ഉം ആണ് കമ്പനി നൽകുന്നത്. ടയറുകൾ tubeless ആണ്, 111kg. ആണ് വണ്ടിയുടെ ഭാരം, ആയതിനാൽ പ്രായം ഉള്ളവർക്കും, സ്ത്രീകൾക്കും അല്പം പ്രീയസം തോന്നും ഉപയോഗിക്കാൻ. 5.3.L. ആണ് വണ്ടിയുടെ ഫ്യൂൽ ടാങ്ക് കപ്പാസിറ്റി. മൈലേജ് ഞാൻ കൂടുതൽ ഓടിച്ചിട്ട് പറയാം. പവർ ആൻഡ് ടെക്നോളജി ഓക്കേ വെച്ച് നോക്കുവാണേൽ നിങ്ങൾക്കു കണ്ണും അടച്ചു വാങ്ങാം ഈ വാഹനം. പിന്നെ ഹോണ്ടയുടെ 6. വർഷത്തെ വാറന്റിയും ഉണ്ട്.
എന്റെ 9. മിനിറ്റ് ഉള്ള വീഡിയോ ആണ് ഇവിടെ 2. മണിക്കൂർ എടുത്തു എഴുത്തുയത്, നിങ്ങൾക്കു ഇഷ്ടപെടും എന്ന് കരുതുന്നു. ( കൂടുതൽ എഴുതണം എന്നുണ്ട് ടൈപ്പ് ചെയ്യാൻ ഉള്ള മടി കൊണ്ട് നിർത്തട്ടെ) എന്റെ യൂട്യൂബ് ചാനൽ ലിങ്ക് ഇവിടെ ചേർക്കുന്നു. ഒന്നും അപ്‌ലോഡ് ചെയ്തിട്ടില്ല, ഉടനെ അപ്‌ലോഡ് ചെയ്യാം എന്ന വിശ്വാസത്തിൽ നിർത്തട്ടെ.
 https://www.youtube.com/channel/UCNcmrxgRu5DddxwymAMCBuQ
 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌