പറക്കും മനുഷ്യർ
റിച്ചാർഡ് ബ്രൗണിങ് ഇങ്ങനെ ഒരു പേര് കേട്ടാൽ ആർക്കും മനസിലാകില്ല, എന്നാൽ ഗ്രാവിറ്റിമാൻ എന്നോ അല്ലേൽ ഗ്രാവിറ്റി സ്യുട്ട് എന്ന് കേട്ടാലോ ചിലർക്ക് മനസിലാകും. എന്നാൽ പറക്കും മനുഷ്യൻ എന്ന് പറഞ്ഞാൽ ഒരു പക്ഷെ ഒരു മാതിരിപെട്ട ഒട്ടു മിക്ക ആൾക്കാർക്കും മനസിലാകും( ഞാൻ കഴിഞ്ഞ ദിവസം മൈക്രോബ്ലോഗ് മീഡിയ ആയ ട്വിറ്ററിൽ ഒരു വീഡിയോ ഇട്ടാരുന്നു പുള്ളിയുടെ). പറക്കുക അല്ലെ പറക്കാൻ സാധിക്കുക, (വായുവിൽ കൂടി ആണേ അല്ലാതെ നമ്മൾ സാധാരണ പറയുന്ന പോലെ പറപ്പിക്കുക അല്ല ) എന്നത് മനുഷ്യന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നാണല്ലോ. വര്ഷങ്ങള്ക്കു മുന്നേ ആൾകാർ അതിനു വേണ്ടി പ്രയത്നച്ചിട്ടുണ്ട്.നമ്മുടെ പുരാണങ്ങളിൽ പോലും പുഷ്പക വിമാനത്തെ പറ്റി പറയുന്നുന്നുണ്ട്. എന്തൊക്കെ ആണെങ്കിലും ഇവയൊക്കെ ഭീമാകാരം ആയ മെഷിനിൽ പ്രവർത്തിക്കുന്നതാണ് അല്ലെങ്കിൽ കാറ്റിന്റെ ഗതി അനുസരിച്ചു സഞ്ചരിക്കുന്ന മോഡലുകൾ ആണ്(glider, parachutes) . അവിടെ ഓക്കേ ആണ് ഗ്രാവിറ്റി ഇൻഡസ്ട്രീസ് വ്യത്യസ്തം ആകുന്നത്, ബ്രൗണിയുടെ മെഷീൻ രണ്ടു കൈകളിൽ ഒതുങ്ങുന്നതാണ്, (ഒരു പക്ഷെ അയൺമാൻ കണ്ടവർക്ക് അറിയാം എങ്ങനെ ആണ് ടോണി സ്റ്റാർകിന്റെ സ്യുട്ട് പ്രേവര്തിക്കുന്നത് എന്ന്). എന്തൊക്കെ തന്നെ ആയാലും അദ്ദേഹത്തിന്റെ ഈ കണ്ടു പിടിത്തം വലിയ മാറ്റം തന്നെ വരുത്തി വൈമാനിക ലോകത്തിനു, ഒരു പക്ഷെ ചെറിയ ചോപ്പറുകൾ എത്താൻ സാധിക്കാത്തിടത് മനുഷ്യർക്കു എത്താം എന്ന് പുള്ളി തെളിയിക്കുക ഉണ്ടായി. മാത്രമല്ല ബ്രിട്ടീഷ് നേവി പുള്ളിയുടെ സ്യുട്ട് എങ്ങനെ അവരുടെ നേവിക്ക് ഉപയോഗപെടുത്താം എന്ന് പരീക്ഷിക്കുകയുണ്ടായി ഈ അടുത്ത ഇടയ്ക്കു. റിച്ചാർഡ് ബ്രൗണിയെ പറ്റി പറയുമ്പോൾ അദ്ദേഹത്തെ പോലെ തന്നെ ഫേമസ് ആയ മറ്റൊരു വ്യക്തിയെ നമ്മൾ മറന്നു പോകരുത്. റോക്കറ്റ്മാൻ എന്ന് അറിയപെടുന്ന Yve Rossy. ഇദ്ദേഹത്തിന്റെ വീഡിയോകൾ നാം പലപ്പോഴൊത്തെ പലയിടത്തും കണ്ടിട്ടുണ്ട്, എമിരേറ്റ്സ് ഡേയുടെ അന്ന് എമിരേറ്റ്സ് ഫ്ലൈറ്റുകളുടെ കൂടെ പറക്കുന്ന ഒരു മനുഷ്യൻ, അല്ലെൽ ബിബിസി യുടെ ടോപ് ഗിയര് കണ്ടവർ ഓർക്കുന്നുണ്ടാകും ഒരു റാലി കാറുമായി മത്സരിക്കുന്ന ജെറ്റ്മാൻ. പക്ഷെ ഇദ്ദേഹത്തിന്റെ റോക്കറ്റ് സ്യുട്ടിനു ഉയരത്തിൽ നിന്നും മാത്രമേ പ്രവർത്തിപ്പിക്കാൻ പറ്റു എന്നൊരു പോരായ്മ ഉണ്ട്, (ഇന്ന് ഒരുപാടു പരിഷ്‌കാരങ്ങൾ അവർ അതിൽ വരുത്തിയിട്ടുണ്ട്) എന്നാൽ , ബ്രൗണിയുടെ സ്യുട്ടിനു എവിടെ നിന്നും വേണമെങ്കിലും ടേക്ക് ഓഫും ലാൻഡും ചെയ്യാം എന്നൊരു പ്രേത്യേകത ഉണ്ട്. എന്തായാലും ഈ രണ്ടു പേരുടെയും പേരുകൾ എന്നെപോലെ ഉള്ള ഏവിയേഷൻ enthusiasts ഒരിക്കലും മറക്കില്ല എന്ന് തന്നെ പറയാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ