മഴക്കാലവും വാഹന പരിപാലനവും
കുറച്ചു നാൾ ആയി വാഹനത്തെ
പറ്റി ട്വീറ്റ് ഇട്ടിട്ടു. മഴക്കാലം വരികയാണ്. അതുകൊണ്ടു എല്ലാവരും
അവരവരുടെ കണ്ടിഷൻ ആണെന്ന് ഉറപ്പു വരുത്തുമല്ലോ. സാധാരണ ഞാനും എന്റെ
ഫ്രണ്ട്സും മഴക്കാലത്തിനു മുൻപ് ഒരു സർവീസ് നടത്താറുണ്ട് ബോഡിക്കു വേണ്ടി,
കാരണം മഴക്കാലം ആയാൽ നമ്മുടെ വാഹനം കൂടുതൽ സഞ്ചരിക്കുന്നത് വെള്ളക്കെട്ടിൽ
കൂടിയും ചെളിയിൽ കൂടിയും ഓക്കേ ആകും. ( മാത്രമല്ല നമ്മുടെ റോഡുകൾ കൂടുതൽ
നശിക്കുന്നതും ഈ ഒരു സീസണിൽ ആണ്). കൂടുതലായും നമ്മൾ ശ്രദ്ധ
ചെലത്തേണ്ടുന്നത് വാഹനത്തിൽ വെള്ളം നനവ് അധികം നില്കുന്നത് ഒഴിവാക്കുക
എന്നതാണ്. ആയതിനാൽ വാക്സിങ് പോലെ ഉള്ള കാര്യങ്ങൾ മഴകാലത്തിനു മുൻപേ ചെയ്യാം
എന്നതാണ്.
രണ്ടാമതായി
നിങ്ങളുടെ വാഹനത്തിന്റെ ടയറുകൾ ഉപയോഗക്ഷമത ഉള്ളതാണെന്ന് ഉറപ്പു വരുത്തുക,
ത്രെഡ് ഇല്ലാത്ത ടയറുകൾ കൊണ്ട് നിരത്തുകളിൽ ഇറങ്ങാതെ ഇരിക്കുക, അത്
നിങ്ങൾക്കു മാത്രം അല്ല അപകടം ക്ഷണിച്ചു വരുത്തുക നിങ്ങളുടെ പുറകിൽ അല്ലെൽ
മുൻപിൽ പോകുന്ന നിരപരാതികൾക്കു കൂടി ആകും.
മൂന്നാമതായി
നിങ്ങളുടെ വാഹനത്തിന്റെ വൈപ്പർ ബ്ലേഡ് ശെരി ആണോ എന്ന് നോക്കണം. പഴയത് ആണേൽ
അത് മാറ്റാൻ നോക്കുക. ബ്ലേഡ് പഴയത് ആണേൽ വിപരീത ഫലം ആയിരിക്കും
സംഭവിക്കുക. ശെരിയായ രീതിയിൽ മഴവെള്ളം കളയാതെ വിൻഡ്സ്ക്രീൻ മുഴുവൻ മൂടാം
ഇതുമൂലം മുൻപിൽ ഉള്ള റോഡ് കാണാൻ സാധിക്കാതെ ഇരിക്കും, മാത്രമല്ല ഇത് അപകടം
ക്ഷണിച്ചു വരുത്തുന്നതാണ്.
നാലാമതായി
നിങ്ങളുടെ വാഹനത്തിന്റെ ഹെഡ്‍ലൈറ് & ബ്രേക്ക് ലൈറ്റ് ശെരിയായി രീതിയിൽ
പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. ഞാൻ പൊതുവെ കാണുന്ന ഒരു
കാര്യം ഉണ്ട് നമ്മളിൽ പലരും വാഹനത്തിന്റെ ലൈറ്റുകളെ പറ്റി ബോധവാന്മാർ അല്ല.
ലൈറ്റ് ഫ്യൂസ് ആയാലും ആരും ശ്രദ്ധിക്കാറില്ല, അഥവാ ശ്രദ്ധിച്ചാലും അത്
മാറ്റാൻ ശ്രമിക്കാറില്ല. ഇത് ബോധപൂർവം അപകടം ക്ഷണിച്ചു വരുത്തുന്ന രീതി
ആണ്. മഴക്കാലത്തു ദൂരക്കാഴ്ച വളരെ കുറവായിരിക്കും,അതിന്റെ കൂടെ ബ്രേക്ക്
ലൈറ്റ് കൂടി ഇല്ലെങ്കിൽ ഉള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ.
അഞ്ചാമതായി
നിങ്ങൾ വെള്ളക്കെട്ടിൽ ഇറങ്ങുമ്പോൾ വളരെ അധികം ശ്രദ്ധിക്കുക കാരണം നമ്മുടെ
മുൻപിൽ ഉള്ള വെള്ളക്കെട്ടിന്റെ ആഴം നമുക്ക് നിശ്ചയം കാണില്ല. അതുകൊണ്ടു
സുരക്ഷിതം ആണെങ്കിൽ മാത്രം ഇറങ്ങുക.
കൂടുതൽ
ആയി എന്തെങ്കിലും നിങ്ങൾക്കു കൂട്ടിച്ചേർക്കണം എങ്കിൽ ചേർക്കുക. എനിക്ക്
പെട്ടെന്ന് ഓർമയിൽ വന്ന കാര്യങ്ങൾ ആണ് മുകളിൽ എഴുതിയിരിക്കുന്നത്.
ഉപകാരപ്പെടും എന്ന് കരുതി നിർത്തട്ടെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ