ഹിന്ദുസ്ഥാൻ മോട്ടോർസ് ട്രെക്കർ
ട്രെക്കെർ എന്ന വാഹനം എത്ര പേർ ഓർക്കുന്നു എന്നറിയില്ല. ഒരുപക്ഷെ ഡ്രൈവിംഗ് സ്കൂളിലെ ജീപ്പ് എന്ന് പറഞ്ഞാൽ ഒരുമാതിരി എല്ലാവര്ക്കും മനസിലാകും, പുത്തൻ തലമുറയ്ക്ക് ചിലപ്പം അതും അറിയാൻ വഴി ഇല്ല. എന്തൊക്കെ ആണേലും ഞാൻ എന്റെ ചെറുപ്പത്തിൽ കുറെയധികം കണ്ട വണ്ടികളിൽ ഒന്നാണ് ഹിന്ദുസ്ഥാൻ മോട്ടോർസ് ന്റെ ട്രെക്കർ എന്ന ജീപ്പ്( അങ്ങനെ ആണോ അതിനെ വിളിക്കേണ്ടുന്നത് എന്നറിയില്ല, രൂപം അങ്ങനെ അല്ലയോ).മഹിന്ദ്രയുടെ ജീപ്പിനു ബദൽ ആയി ഇറങ്ങിയ വാഹനം ആണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ ഈ വാഹനം. കുറെ ആൾക്കാരെ കയറ്റാല്ലോ.
2.L. O.H.C. എൻജിനിൽ ഇറങ്ങിയിരുന്നു വാഹനത്തിനു 51bhp. ഉല്പാദിപ്പിക്കാൻ കഴിയുമാരുന്നു. മാത്രമല്ല 105Nm. ആരുന്നു പരമാവധി ടോർക്. ഇത് കൂടാതെ 5 ഗിയര് മാന്വൽ ട്രാൻസ്മിഷൻ കൂടി കമ്പനി ഈ വാഹനത്തിനു കൊടുത്തു. പുതിയ കംഫോര്ട്ടബിളും,ശേഷിയും ,കാണാൻ ഗ്ലാമർ ആയിട്ടുള്ള വാഹനങ്ങൾഇന്ത്യയിൽ വന്നപ്പോൾ ഈ വാഹനത്തിന്റെ ഡിമാൻഡ് കുറഞ്ഞു.എന്തിനു ഏറെ ഡ്രൈവിംഗ് സ്കൂളിൽ പോലും ഒരെണ്ണം കാണാൻ ഇല്ലാതെ ആയി. ഇന്ന് കുഞ്ഞിരാമായണം ഒന്നും കൂടി കാണാൻ ഇടയായപ്പോൾ അതിലെ ഒരു കഥാപാത്രം ഈ വാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ട് അതാണ് ഇതെവിടെ എഴുതാൻ ഇടയായ സാഹചര്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ