HONDA H'ness CB350- Review ( malayalam)
അങ്ങനെ ഞാൻ എന്റെ രണ്ടാമത്തെ വാഹന നിരൂപണം ആണ് ഇടാൻ പോകുന്നത്. ആദ്യത്തേത് വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും എന്റെ നന്ദിയെ ആദ്യം തന്നെ അറിയിച്ചു കൊള്ളുന്നു. ഇതും പതിവ് പോലെ നല്ല നീണ്ട ഒരു ത്രെഡ് ആയിരിക്കും എന്നാലും നിങ്ങൾ വായിക്കും എന്ന് കരുതി ഞാൻ തുടങ്ങട്ടെ, വളരെ അവിചാരിതമായി ആണ് ഇന്നലെ ഹോണ്ടയുടെ പുതിയ പ്രീമിയം സെഗ്മെന്റ് ബൈക്കുകളിൽ ഒന്നായ ഹൈനെസ്സ് എന്ന വാഹനം ഓടിക്കാൻ കിട്ടിയത്. കൂട്ടുകാരന് അത്യാവശ്യം ആയി ഒരിടം വരെ പോകണമായിരുന്നത് കൊണ്ട് അവൻ എന്നോട് പറഞ്ഞു അവന്റെ വണ്ടി ഒന്ന് സർവീസ് സെന്ററിൽ ഒന്ന് കൊടുക്കുമോ എന്ന്, (അപ്പൊ എന്റെ മനസ്സിൽ വന്നത് മോനെ മനസ്സിൽ ലഡ്ഡു പൊട്ടി എന്ന പരസ്യം ആണ്). സർവീസ് സെന്റർ കൊല്ലത്തു ആണെന്ന് കേട്ടപ്പോൾ മനസ്സിൽ സന്തോഷത്തിന്റെ അടുത്ത ലഡ്ഡുവും പൊട്ടി. എന്ത് ചെയ്യാം വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും നെയ്‌ച്ചോർ എന്ന് വെച്ചാൽ. ഉള്ളത് പറയാമെ അന്നത്തെ എന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ചു ഇപ്പം വരം എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. വണ്ടി അവന്റെ അളിയന്റെ കയ്യിൽ ആരുന്നു പുള്ളി അതും കൊണ്ട് പുനലൂർ ടൗണിൽ വന്നു, ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് റോയൽ എൻഫീൽഡി...